banner

കെഎസ്‌യുവുമായുള്ള ബന്ധം മുറിക്കാനൊരുങ്ങി എം.എസ്.എഫ്

മലപ്പുറം ( Ashtamudy Live News ) : കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെഎസ്‌യുവുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങി എം എസ് എഫ്. കഴിഞ്ഞദിവസം കാലിക്കറ്റ് സർവകലാശാല യൂണിയനിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും സംഖ്യമായാണ് മുന്നണിയായാണ് മത്സരിച്ചത്. 

വർഷങ്ങളായും ഇതേ രീതിയിലായിരുന്നു ഇരുകൂട്ടരും മത്സരിച്ചിരുന്നത്. ഏറെക്കാലം യുഡിഎസ്എഫ്മുന്നണി ഭരിച്ച യൂണിവേഴ്സിറ്റി കുറച്ചു വർഷങ്ങളായി എസ്എഫ്ഐയുടെ കയ്യിലാണ്. ഇത്തവണ നല്ലൊരു ശതമാനം യൂണിവേഴ്സിറ്റി കൗൺസിലർമാരെ എം എസ് എഫിന് ലഭിച്ചു എങ്കിലും തിരഞ്ഞെടുപ്പിൽ മുന്നണി പരാജയപ്പെടുകയായിരുന്നു. 

ഇതിന് കാരണമായി എംഎസ്എഫ് കരുതുന്നത് മുന്നണിയുടെ ഭാഗമായ കെഎസ്‌യു എംഎസ്എഫ് വോട്ട് ചെയ്യാതെ വോട്ട് മറിച്ച് ചെയ്തുവെന്നാണ്. കാലിക്കറ്റ് യൂണിയൻ തിരഞ്ഞെടുപ്പോടെ വർഷങ്ങളായി നിലനിന്നിരുന്ന മുന്നണി ബന്ധമാണ് ഉലഞ്ഞിരിക്കുന്നത്.

إرسال تعليق

0 تعليقات