banner

കൊല്ലം പേരൂർ എം.വി.ജി എൽ.പി.എസിലെ ദിവസങ്ങൾ നീണ്ടു നിന്ന വാർഷിക പരിപാടികൾ സമാപിച്ചു

കൊല്ലം : എം.വി.ജി എൽ.പി.എസ് പേരൂർ അതിന്റെ 75-മത്  വാർഷികം  സമുചിതമായി  ആഘോഷിച്ചു. പഞ്ചദിനപരിപാടികളായി നടത്തപ്പെട്ട വാർഷികാഘോഷങ്ങൾ  മാർച്ച്‌ മുന്നിന് എം.എൽ.എ പി.ഡി വിഷ്ണുനാഥ് പതാകയുയർത്തി, ലോഗോ പ്രകാശനം ചെയ്തു  ഉദ്‌ഘാടനം  ചെയ്ത  ചടങ്ങിൽ ഭക്ഷ്യ  സുരക്ഷ നിയമങ്ങളുമായി  ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്ന വിഷയവുമായി  ബന്ധപ്പെടുത്തി അഡ്വ. സബിത ബീഗം രക്ഷകർത്തൃ ബോധവത്കരണം  നടത്തി. മാർച്ച്‌ ആറിന് കുട്ടികളിലെ അനീമിയയും പ്രതിരോധവും  എന്ന വിഷയത്തിൽ കൊറ്റംകര  പി.എച്ച്.സി ആർ.ബി.എസ്.കെ നഴ്‌സ്‌ അനയിസ  ജോണിന്റെ നേതൃത്വത്തിൽ  രക്ഷകർത്തൃ ബോധവത്കരണ ക്ലാസ്‌ സംഘടിപ്പിച്ചു..

മാർച്ച്‌ ഏഴിന് പ്രശസ്ത സൈക്കോളജിസ്റ്റ് സാറ തോമസ് 'കാഴ്ചപ്പാടും കരുതലും' എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണ ക്ലാസ്സ്‌ നടത്തി. മാർച്ച്‌ എട്ടിന് വനിതാ ദിനത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറി എൽ. ഷൈലജ 'നവകേരളവും ലിംഗനീതിയും' എന്ന വിഷയത്തെ  ആസ്പദമാക്കി ബോധവത്കരണ  ക്ലാസ്സ്‌ നടത്തി.

ഈ ചടങ്ങിൽ വച്ച് 25 വർഷത്തിലേറെയായി ഈ സ്കൂളിൽ സേവനം അനുഷ്ഠിക്കുന്ന പാചകത്തൊഴിലാളി ശകുന്തളയെയും, പ്രീ പ്രൈമറി അധ്യാപകരായ ഹേമലതയെയും ശ്രീമതി. ഒ. ബിന്ദുവിനെയും,  പ്രീ പ്രൈമറി ആയയായ ഷൈലജയെയും ആദരിച്ചു.
9നു രാവിലെ 9.30നു വർണാഭമായ  വിളമ്പരഘോഷയാത്ര  കൊറ്റംകര  ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്ഥിരം സമിതി  ചെയർമാൻ അർജുനൻപിള്ള  ഉദ്ഘാടനം  ചെയ്തു.

10 ന് രാവിലെ 9 മണിക്ക് കുറ്റിച്ചിറ പൗർണമി  ഓഡിറ്റോറിയത്തിൽ വച്ച് കുട്ടികളുടെ വിവിധ  കലാപരിപാടികൾ  അരങ്ങേറി. നിറഞ്ഞ സദസ്സിൽ വർണാഭമായ കലാവിരുന്നിനു ശേഷം അഞ്ചുമണിയോടെ പൊതു സമ്മേളനം  ആരംഭിച്ചു. പി.ടി.എ പ്രസിഡന്റ്‌ സുഭാഷ്  അധ്യക്ഷനായ ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത് അംഗം എൻ.എസ് പ്രസന്നകുമാർ നിർവഹിച്ചു. ഹെഡ്മിസ്ട്രെസ് രാജി.പി സ്വാഗതം  പറഞ്ഞു. കാരുണ്യസ്പർശം ചികിത്സാസഹായനിധിയുടെ വിതരണം  കൊറ്റംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആർ.ദേവദാസ് നിർവഹിച്ചു. നാലാം ക്ലാസ്സിൽ നിന്ന് പോകുന്ന ബെസ്റ്റ് ഔട്ട്ഗോയിങ് സ്റ്റുഡന്റസിനുള്ള  എൻഡോമെന്റ് വിതരണം മുഖത്തല  ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എച്ച് ഹുസൈൻ നിർവഹിച്ചു. 

LSS വിജയികൾക്കുള്ള സമ്മാനദാനം  SMC ചെയർമാൻ ശ്രീ. അർജുനൻ നിർവഹിച്ചു. കലാ മത്സര  വിജയികൾക്കുള്ള സമ്മാനദാന ഉത്ഘാടനം, അഭിനേത്രി ശ്രീമതി.സന്ധ്യ  രാജേന്ദ്രനും കായിക മത്സര വിജയികൾക്കുള്ള സമ്മാനാദാന  ഉൽഘാടനം ആര്യ കൊല്ലവും, ചിത്രകല  സമ്മാനദാനം ആദിത്യ സുരേഷും  നിർവഹിച്ചു. ആര്യ കൊല്ലവും, ആദിത്യ സുരേഷും ചേർന്ന് പാട്ടുകൾ പാടി കുട്ടികളെ ആവേശത്തിലാക്കി .      

സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖരുടെ  സാന്നിധ്യമുണ്ടായിരുന്ന ചടങ്ങിൽ സ്റ്റാഫ്‌ സെക്രട്ടറി വിജി പാപ്പച്ചൻ നന്ദി പറഞ്ഞു.അദ്ധ്യാപകരുടെയും 
 PTA, SMC, MPTA അംഗങ്ങളുടെയും രക്ഷിതാക്കളുടെയും, മറ്റു പ്രമുഖരുടെയും നിറ സാന്നിധ്യത്താൽ ചടങ്ങ് നാടിന്റെ ഉത്സവമായി മാറി.

Post a Comment

0 Comments