banner

കൂടുതൽ സ്ത്രീധനം വേണം! ഭർത്താവ് ഭാര്യയെ കൈകാലുകൾ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു; കേസിൽ ഭർത്താവിന് ഒരു വർഷം തടവും പിഴയും

മലപ്പുറം : ഭാര്യയെ ബലാത്സംഗം ചെയ്ത കേസിൽ ഭർത്താവിന് ഒരു വർഷം തടവും 25,000 രൂപ പിഴയും വിധിച്ചു. അ​മ​ര​മ്പ​ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് മ​ഞ്ചേ​രി ഒ​ന്നാം അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍സ് ജ​ഡ്ജി എ​സ്. ന​സീ​റ ശി​ക്ഷി​ച്ച​ത്.

ഭര്‍ത്താവ് സ്വന്തം ഭാര്യയെ ബലാത്സംഗം ചെയ്താല്‍ കുറ്റമല്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. ബലാത്സംഗം പ്രകൃതിവിരുദ്ധ പീഡനമാക്കി കുറ്റം ഭേദഗതി ചെയ്താണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസത്തെ അധിക തടവും അനുഭവിക്കണം

2010 മു​ത​ല്‍ 2015 വ​രെ കാ​ല​യ​ള​വി​ലാ​ണ് പീ​ഡ​നം ന​ട​ന്ന​ത്. കി​ട​പ്പ​റ​യി​ലെ ജ​ന​വാ​തി​ലി​ല്‍ കൈ​കാ​ലു​ക​ള്‍ കെ​ട്ടി​യി​ട്ടാ​യി​രു​ന്നു മി​ക്ക ദി​വ​സ​വും പീ​ഡ​നം. പീ​ഡ​നം സ​ഹി​ക്ക​വ​യ്യാ​താ​യ​തോ​ടെ 2015ല്‍ ​യു​വ​തി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

വീട്ടുകാരുടെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 2005ലായിരുന്നു ഇവരുടെ വിവാഹം. 35 പവന്‍ സ്വര്‍ണവും ഒരുലക്ഷം രൂപയും നല്‍കിയിരുന്നു. സൗന്ദര്യമില്ലെന്നും കൂടുതല്‍ സ്ത്രീധനം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു മാനസിക- ശാരീരിക പീഡനം.

ഭര്‍തൃവീട്ടുകാര്‍ കോഴിക്ക് തീറ്റ നല്‍കുന്ന പാത്രത്തിലായിരിന്നു യുവതിക്ക് ഭക്ഷണം നല്‍കിയിരുന്നതെന്നും പരാതിയില്‍ പറയുന്നു. നിലമ്പൂര്‍ ഇന്‍സ്പെക്ടറായിരുന്ന പി. അബ്ദുല്‍ ബഷീര്‍ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സി. വാസു ഹാജറായി. കേസിൽ 18 സാക്ഷികളെ വിസ്തരിച്ചു.

Post a Comment

0 Comments