ചെന്നൈ ( Ashtamudy Live News ) : ലക്ഷങ്ങൾ വില വരുന്ന ആഭരണങ്ങൾ നഷ്ടമായെന്ന പരാതിയുമായി രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനീകാന്ത് പൊലീസില്‍ പരാതി നല്‍കിയത്.
വജ്ര, സ്വർണാഭരണങ്ങളും രത്നങ്ങളും കാണാതായെന്നാണ് ഐശ്വര്യ പരാതി നൽകിയിരിക്കുന്നത്. മൂന്ന് ജീവനക്കാർക്കെതിരെയാണ് ഇവരുടെ പരാതി.
ആഭരണങ്ങൾ സൂക്ഷിച്ച ലോക്കറിന്റെ താക്കോൽ എവിടെയെന്ന് ജീവനക്കാർക്ക് അറിയാമായിരുന്നു. മൂന്ന് ജീവനക്കാരെ സംശയമുണ്ടെന്നും ഐശ്വര്യ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഐശ്വര്യയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച തേനാംപേട്ട് പൊലീസ് കുറ്റവാളിയെ അറസ്റ്റ് ചെയ്തുവെന്നാണ് പുതിയ വിവരം.
അറുപതോളം പവന്റെ ആഭരണങ്ങൾ നഷ്ടമായെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ഇപ്പോള്‍ കേസില്‍ ഐശ്വര്യയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന 40 കാരിയായ വീട്ടു ജോലിക്കാരി ഈശ്വരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ വളരെ ഭയത്തോടെ വ്യക്തമായ ഉത്തരങ്ങള്‍ ഇവര്‍ നല്‍കിയില്ലെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് സാഹചര്യ തെളിവുകളും മറ്റും ഹാജറാക്കിയപ്പോള്‍ ഇവര്‍ കുറ്റം സമ്മതിച്ചു.
0 Comments