banner

എൻ.കെ പ്രേമചന്ദ്രൻ കൊല്ലം നിയമസഭാ സ്ഥാനാർത്ഥിയായേക്കും; പാർലമെൻ്റിലേക്ക് ബിന്ദുകൃഷ്ണയോ?

കൊല്ലം ( Ashtamudy Live News ) : പാർലമെൻ്റിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയെ സംബന്ധിച്ച് അടുത്ത സൂചനകൾ പുറത്ത് വരുമ്പോൾ കൊല്ലത്ത് നിന്ന് ആർ.എസ്.പി ടിക്കറ്റിൽ അഡ്വ. എൻ.കെ പ്രേമചന്ദ്രൻ മത്സരത്തിനിറങ്ങില്ലെന്ന് സൂചന. കഴിഞ്ഞ വർഷത്തെ നിയമസഭാ സ്ഥാനാർത്ഥിയും മുൻ ഡി.സി.സി അദ്ധ്യക്ഷയുമായിരുന്നു അഡ്വ. ബിന്ദുകൃഷ്ണയാവും പാർലമെൻ്റിലേക്കുള്ള കോൺഗ്രസ്സ് സ്ഥാനാർത്ഥിയെന്നാണ് ഒടുവിലായി പുറത്തു വരുന്ന സൂചനകൾ വ്യക്തമാക്കുന്നത്. ഇവ സ്ഥിരീകരിക്കാൻ ഔദ്യോഗിക വൃത്തങ്ങൾ തയ്യാറായിട്ടില്ല.

സംസ്ഥാനത്ത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ചേരി അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് പുതിയ തീരുമാനങ്ങൾ. ഇടതിൻ്റെ ശക്തികേന്ദ്രങ്ങളിൽ ഒന്നായ കൊല്ലവും ചവറയും ആർ.എസ്.പി ടിക്കറ്റിൽ പിടിച്ചെടുക്കുന്നതിൻ്റെ ഭാഗമായി പാർലമെൻ്റിലേക്ക് ബിന്ദുകൃഷ്ണയേയും നിയമസഭാ സ്ഥാനാർത്ഥിയായി എൻ.കെ പ്രേമചന്ദ്രനെയും നിശ്ചയിക്കാനാണ് നേതൃത്വം തയ്യാറെടുക്കുന്നതെന്നാണ് സൂചന. ചവറയിൽ നിന്ന് ഷിബു ബേബി ജോൺ കൂടി വിജയിച്ചു കയറിയാൽ ആർ.എസ്.പിക്ക് അനുപാദം നോക്കാതെ രണ്ട് മന്ത്രി സ്ഥാനം ലഭിച്ചേക്കുമെന്നും സൂചനയുണ്ട്.

ഇടത് ചേരി വിട്ടതിന് ശേഷം സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിക്കെതിരെ 2014ലും കെ.എ ബാലഗോപാലിനെതിരെ 2019 ലും എൻ.കെ പ്രേമചന്ദ്രൻ മികച്ച വിജയം നേടിയിരുന്നു. 2014ൽ 37,649 വോട്ടിൽ നിന്ന് 2019 ൽ  1,49,772 ആയത് പ്രേമചന്ദ്രൻ്റെ പ്രവർത്തന കാലഘട്ടത്തെ കൊല്ലം അടയാളപ്പെടുത്തിയതിൻ്റെ നേർ ചിത്രമായിരുന്നു. തിരഞ്ഞെടുക്കപ്പെട്ടാൽ ബി.ജെ.പിയിലേക്ക് കൂറുമാറുമെന്ന് ഇടതുപക്ഷം നടത്തിയ അപകീർത്തികരമായ പ്രചാരണം അപ്പാടെ വലിച്ചെറിഞ്ഞായിരുന്നു ജനങ്ങൾ തകർപ്പൻ വിജയത്തിലേക്ക് അദ്ദേഹത്തെ കൈ പിടിച്ചുയർത്തിത്.

Data is collected from local political leaders through on-the-ground reporting.

Post a Comment

0 Comments