banner

'തിടുക്കത്തിൽ പ്രഖ്യാപനം വേണ്ട'; വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ കമ്മീഷൻ

ബെംഗളൂരു : വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ, തിടുക്കത്തിൽ പ്രഖ്യാപനം വേണ്ടെന്നാണ് തീരുമാനം. 

രാഹുൽഗാന്ധി സ്ഥാനത്തു നിന്നും അയോഗ്യനായതോടെ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നതിൽ എല്ലാവരും ഉറ്റു നോക്കിയിരുന്നു. കർണാടകയിലെ തിരഞ്ഞെടുപ്പിനൊപ്പം വയനാടും പ്രഖ്യാപിക്കാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു. 

എന്നാൽ, ലക്ഷദ്വീപിലെ പോലെ തിടുക്കം വേണ്ടെന്ന സമീപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചത്. കോൺഗ്രസ് അപ്പീലുമായി മുന്നോട്ടുപോകുമ്പോൾ പൊടുന്നനെ തിരഞ്ഞെടുപ്പ് വേണ്ടെന്ന സമീപനം കമ്മീഷൻ സ്വീകരിക്കുകയായിരുന്നു. അതേസമയം, വയനാട്ടിൽ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് ബിജെപി ഇടപെടലുകൾ നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം.

إرسال تعليق

0 تعليقات