പൂട്ടി കിടക്കുന്ന വീടുകൾക്ക് നികുതി ഏർപ്പെടുത്താനുള്ള നിർദേശത്തിൽ നിന്ന് സർക്കാർ പിന്മാറി. അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി എന്ന ബജറ്റ് നിർദേശം നടപ്പാക്കില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു.
തദേശ സ്ഥാപനങ്ങളുടെ വരുമാനം വർധിപ്പിക്കാനായിരുന്നു നികുതി ഏർപ്പെടുത്താൻ ആലോചിച്ചത്. അടഞ്ഞുകിടക്കുന്ന വീടുകൾ അധികവും പ്രവാസികളുടേതാണെന്നും ധനമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സബ്മിഷന് മറുപടിയായി പറഞ്ഞു.
അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രവാസികൾക്കിടയിൽ നിന്ന് ഉയർന്ന പ്രതിഷേധം കൂടി കണക്കിലെടുത്താണ് സർക്കാരിന്റെ പിന്നോട്ട് പോക്ക്.
0 Comments