banner

അശ്ലീല സംഭാഷണവും വീഡിയോയും: 18 വയസുകാരിയുടെ പരാതിയിൽ വികാരിക്കെതിരെ കേസ്

കന്യാകുമാരി ( Ashtamudy Live News ) : കന്യാകുമാരിയിലെ ഇടവക വികാരിക്കെതിരെ പൊലീസ് കേസെടുത്തു. യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും വൈറലായ സംഭവത്തിലാണ് നടപടി. 

പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടി്സ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റില്‍ ഫ്‌ലവര്‍ ഫൊറാന പള്ളി ഇടവകവികാരിയായ ബെനഡിക്റ്റ് ആന്റോ(30)ക്കെതിരെയാണ് കേസെടുത്തത്. കന്യാകുമാരി ജില്ലയിലെ 18 വയസുകാരിയായ വിദ്യാര്‍ത്ഥിനിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.

ഇയാളും ഒരു യുവതിയുമൊപ്പമുള്ള അശ്ലീല ഫോട്ടോകളും വാട്‌സ്ആപ്പ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു ശേഷമാണ് വൈദികനെ കാണാതായത്. കുറച്ചു ദിവസം മുമ്പ് ബെനഡിക്ട് ആന്റോ ഒരു സംഘം ആളുകള്‍ തന്റെ വീട്ടിലെത്തി ആക്രമിച്ച് തന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മറ്റും തട്ടിയെടുത്തുവെന്ന് കൊല്ലങ്കോട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഓസ്റ്റിന്‍ ജിനോ എന്ന നിയമ വിദ്യാര്‍ത്ഥിയെ കൊല്ലങ്കോട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

إرسال تعليق

0 تعليقات