കൊച്ചി ( Ashtamudy Live News ) : നോമ്പ് സമയത്ത് സംസ്ഥാനത്തെ ഹോട്ടലുകൾ അടച്ചിടരുത് എന്ന് സംവിധായകൻ ഒമർ ലുലുവിന്റെ അഭിപ്രായത്തിന് വലിയ തോതിലുള്ള വിമർശനമാണ് സമൂഹ മാധ്യമത്തിൽ ഒരു വിഭാഗത്തില്‍ നിന്നും ഉയർന്നത്. വലിയൊരു വിഭാഗം അദ്ദേഹത്തെ വിമർശിച്ചു രംഗത്തു വന്നു. ഇപ്പോഴിതാ തന്നെ കളിയാക്കുന്നവർക്കും അധിക്ഷേപിക്കുന്നവർക്കും മറുപടി നൽകിയിരിക്കുകയാണ് അദ്ദേഹം.
കഴിഞ്ഞ നോമ്പിന് ഹോട്ടലുകൾ അടച്ചിടരുത് എന്ന് പറഞ്ഞതിന് ഇപ്പോഴും പലരും തന്നെ കളിയാക്കിക്കൊണ്ട് കമന്റുകൾ ചെയ്യാറുണ്ട്, എന്ന് അദ്ദേഹം പറയുന്നു. പ്രായമായവർ , അസുഖം ബാധിച്ചവർ , നോമ്പില്ലാത്തവർ , കുട്ടികൾ, തുടങ്ങിയവർ ഒരു പരിചയമില്ലാത്ത വഴിയിലൂടെ യാത്ര ചെയ്യുമ്പോൾ നോമ്പിന് ഏതൊക്കെ ഹോട്ടൽ പ്രവർത്തിക്കുമെന്നോ എവിടെ സ്ഥിതി ചെയ്യുന്നു എന്നോ അറിയില്ല. നമ്മുടെ മതാചാരം കൊണ്ട് മറ്റുള്ളവർക്ക് ഒരുതരത്തിലും ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന് ഉമർ ലുലു പറയുന്നു . ഒരു ദിവസം അല്ല 30 ദിവസമുള്ള ആചാരമാണ് നോമ്പ്.
ഇന്ത്യ പോലെ ഒരു ഒരുപാട് കമ്മ്യൂണിറ്റികൾ ഉള്ള ഒരു രാജ്യത്ത് ആണ് ജീവിക്കുന്നത്. അതുകൊണ്ടാണ് താന്‍ അങ്ങനെ പറഞ്ഞത്. പകൽ സമയത്ത് ഹോട്ടലുകൾ അടച്ചിടരുത് . ഒരുപാട് ഐറ്റംസ് കൊടുക്കുന്നതിനു പകരം ഉള്ളത് വളരെ രുചികരമായി കൊടുക്കുക. നമ്മുടെ മതാചാരം മൂലം മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാൻ പാടില്ല. മുസ്ലിം ഭൂരിപക്ഷം കൂടുതലുള്ള ദുബായ് തന്നെ നോമ്പിന് ഹോട്ടലുകൾ അടച്ച് ഇടരുത് എന്ന് അറിയിച്ചിട്ടുണ്ട്. ഹോട്ടലിൽ എത്തുന്ന കസ്റ്റമേഴ്സിന് ഭക്ഷണം ഇരുത്തി നൽകണമെന്നും അവർ നിയമം പാസാക്കിയിരുന്നു, ഒമർ ലുലു ചൂണ്ടിക്കാട്ടി.
0 Comments