മിഥുന്റെ വാക്കുകള്‍ വായിക്കാം: വിജയകരമായി അങ്ങനെ ആശുപത്രിയില്‍ കയറി. കഴിഞ്ഞകുറച്ചു ദിവസങ്ങളായി യാത്രകള്‍ ആയിരുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണ്.
ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥയില്‍ ആണ് എന്നാണ് മിഥുന്‍ പറയുന്നത്. ഒരു കണ്ണ് അടയും മറ്റേ കണ്ണ് വളരെ ഫോഴ്സ് ചെയ്താല്‍ മാത്രമാണ് അടയുകയെന്നാണ് താരം പറയുന്നത്. ഇടയ്ക്ക് ചിരിച്ച് കാണിക്കാനുമൊക്കെ മിഥുന്‍ ശ്രമിക്കുന്നുണ്ട്. രണ്ടുകണ്ണും ഒരുമിച്ച് അടക്കാന്‍ കുറച്ചു പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ് പാര്‍ഷ്യന്‍ പാരാലിസിസ് എന്ന രീതിയില്‍ എത്തിയിട്ടുണ്ടു.
അതേസമയം തന്റെ ഇപ്പോഴത്തെ ഈ അവസ്ഥ മാറും എന്നാണ് പറഞ്ഞതെന്നും മിഥുന്‍ വ്യക്തമാക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയെന്നാണ് മിഥുന്‍ വീഡിയോയിലൂടെ പങ്കുവെക്കുന്നത്. നേരത്തെ മിഥുന്റെ ഭാര്യ ലക്ഷ്മി പങ്കിട്ട ഒരു പോസ്റ്റില്‍ പ്രാര്‍ത്ഥനകള്‍ ആവശ്യമാണ് എന്നും പറഞ്ഞിരുന്നു.
0 تعليقات