banner

പഠന റിപ്പോർട്ട് നൽകിയാൽ ശബരിമല വിമാനത്താവളത്തിനും അനുമതി; കേന്ദ്ര വ്യോമയാന മന്ത്രി ഉറപ്പ് നൽകിയതായി കെ.വി.തോമസ്

ന്യൂഡൽഹി : കണ്ണൂരിൽ നിന്ന് കൂടുതല്‍ രാജ്യാന്തര വിമാനങ്ങള്‍ക്ക് അനുമതി നല്‍കുമെന്ന് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ ഔദ്യോഗിക പ്രതിനിധി കെ.വി.തോമസ്. 

കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉറപ്പുനല്‍കിയതായി അദ്ദേഹം പറഞ്ഞു.

പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ശബരിമല വിമാനത്താവളത്തിന് അനുമതി നല്‍കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയെന്നും ഡല്‍ഹിയില്‍ ജ്യോതിരാദിത്യ സിന്ധ്യയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പ്രതികരിച്ചു.

Post a Comment

0 Comments