Latest Posts

കൊല്ലം ചവറയിൽ 214 ഗ്രാം എംഡിഎംഎയുമായി മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

കൊല്ലം ചവറയിൽ 214 ഗ്രാം എം ഡി എം എയുമായി മൂന്ന് പേരെ പൊലീസ് പിടികൂടി. കുണ്ടറ സ്വദേശികളായ നജ്മല്‍, സെയ്താലി, അല്‍ത്താഫ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

പുലര്‍ച്ചെ മൂന്ന് മണിക്കാണ് വാഹനപരിശോധനയ്ക്കിടെ എം ഡി എം എ പിടികൂടിയത്. കാർ തടഞ്ഞുനിർത്തി വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെ യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് കാർ പരിശോധിക്കുകയായിരുന്നു. 

കാറിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് എം ഡി എം എ കണ്ടെത്തിയത്. തുടർന്ന് മൂന്നുപേരെയും ചവറ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കൊല്ലം ജില്ലയിൽ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ സിന്തറ്റിക് ലഹരിമരുന്ന് വേട്ടയാണിത്.

0 Comments

Headline