banner

കൊല്ലത്ത് ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിച്ച യുവതി പോലീസ് പിടിയിൽ

കൊല്ലം : യുവതികൾ തമ്മിൽ റോഡിൽ ഏറ്റുമുട്ടിയതിന്റെ വീഡിയോ ചിത്രീകരിച്ചെന്നാരോപിച്ച് ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. 

കടയ്ക്കൽ പാങ്ങലുകാട് സ്വദേശിനി അൻസിയ ബീവി (33) ആണ് അറസ്റ്റിലായത്. 

ഓട്ടോ ഡ്രൈവറുടെ കൈ ഇരുമ്പ് വടികൊണ്ട് തല്ലിയൊടിച്ച സംഭവത്തിൽ പരാതി നല്കിയെങ്കിലും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. തുടർന്ന് സംഭവം മാധ്യമങ്ങൾ വർത്തയാക്കിയതോടെയാണ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.

കടയ്ക്കൽ പാങ്ങലുകാട് ജംഗ്‌ഷനിൽ തയ്യൽക്കട നടത്തുന്ന അൻസിയ ബീവി ദിവസങ്ങൾക്ക് മുൻപ് മറ്റൊരു യുവതിയെ മർദിക്കുകയും അശ്ലീലം പറയുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. 

ഓട്ടോ ഡ്രൈവറായ വിജിത്താണ് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതെന്ന് ആരോപിച്ച് വിജിത്തിനെ കമ്പി വാദി കൊണ്ട് മർദിക്കുകയും കൈ തല്ലിയൊടിക്കുകയുമായിരുന്നു.

Post a Comment

0 Comments