banner

ഹിന്ദു വിശ്വാസ സംരക്ഷണം; ജഗൻമോഹൻ സർക്കാർ ആന്ധ്രയിൽ 3000 ക്ഷേത്രങ്ങൾ നിർമ്മിക്കും

ആന്ധ്രാപ്രദേശിലെ എല്ലാ ഗ്രാമങ്ങളിലും ഒരു ക്ഷേത്രം ഉണ്ടെന്ന് ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് ജഗൻമോഹൻ സർക്കാർ. സംസ്ഥാനത്ത് ആരാധനാലയങ്ങളുടെ നിർമ്മാണം വലിയ രീതിയിൽ ഏറ്റെടുത്തതായി സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നിർദ്ദേശപ്രകാരം ഹിന്ദു വിശ്വാസം സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് ഈ സംരംഭം പ്രഖ്യാപിച്ചതെന്ന് ഉപമുഖ്യമന്ത്രി കോട്ടു സത്യനാരായണ പറഞ്ഞു.

“ഹിന്ദു വിശ്വാസം വൻതോതിൽ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ദുർബല വിഭാഗങ്ങളുടെ പ്രദേശങ്ങളിൽ ഹിന്ദു ക്ഷേത്രങ്ങളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്,” എൻഡോവ്‌മെന്റ് മന്ത്രി കൂടിയായ സത്യനാരായണ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇതോടൊപ്പം തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ശ്രീ വാണി ട്രസ്റ്റ് ക്ഷേത്രങ്ങളുടെ നിർമ്മാണത്തിനായി 10 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.

1,330 ക്ഷേത്രങ്ങളുടെ നിർമ്മാണം ആരംഭിച്ചതിന് പുറമേ, ഈ പട്ടികയിൽ 1,465 എണ്ണം കൂടി ചേർത്തു. അതുപോലെ, ഏതാനും നിയമസഭാംഗങ്ങളുടെ അഭ്യർത്ഥന പ്രകാരം, 200 കൂടി നിർമ്മിക്കും. ബാക്കിയുള്ള ക്ഷേത്രങ്ങളുടെ നിർമാണം മറ്റ് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

എൻഡോവ്‌മെന്റ് വകുപ്പിന്റെ നേതൃത്വത്തിൽ 978 ക്ഷേത്രങ്ങളുടെ നിർമാണം ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്നും ഓരോ 25 ക്ഷേത്രങ്ങളുടെയും പ്രവൃത്തി ഒരു അസിസ്റ്റന്റ് എഞ്ചിനീയറെ ഏൽപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചില ക്ഷേത്രങ്ങളുടെ പുനരുജ്ജീവനത്തിനും ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങൾക്കുമായി അനുവദിച്ച 270 കോടി രൂപ സിജിഎഫ് ഫണ്ടിൽ 238 കോടി രൂപ അനുവദിച്ചു.

അതുപോലെ, ഒരു ക്ഷേത്രത്തിന് 5,000 രൂപ നിരക്കിൽ ആചാരാനുഷ്ഠാനങ്ങൾക്ക് (ദൂപ ദീപ നൈവേദ്യം) ധനസഹായത്തിനായി ഈ സാമ്പത്തിക വർഷം നീക്കിവച്ച 28 കോടി രൂപയിൽ 15 കോടി തീർന്നു.”ദൂപ ദീപ പദ്ധതി പ്രകാരം, 2019 ആയപ്പോഴേക്കും 1,561 ക്ഷേത്രങ്ങൾ മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ, അത് ഇപ്പോൾ 5,000 ആയി വ്യാപിച്ചു,” സത്യനാരായണ കൂട്ടിച്ചേർത്തു.

إرسال تعليق

0 تعليقات