ലോക്‌സഭയിലെ രേഖകള്‍ കീറിയെറിഞ്ഞ് പ്രതിഷേധം പ്രതിഷേധിച്ച കോണ്‍ഗ്രസ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്ന് സൂചന. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം ആണ് ഹൈബി ഈഡനും ടി.എന്‍ പ്രതാപനും കീറിയെറിഞ്ഞ് പ്രതിഷേധിച്ചത്. ഇരുവരുടെയും പ്രതിഷേധം അതിരുകടന്നുവെന്ന നിഗമനത്തിലാണ് സ്പീക്കര്‍ നടപടിക്കൊരുങ്ങുന്നത്.
അതേസമയം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നീക്കവും അദാനി വിഷയവും ഉയര്‍ത്തി പാര്‍ലമെന്റിനകത്തും പുറത്തും ഇന്നും പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധം നടത്തി. കറുത്ത വസ്ത്രമണിഞ്ഞാണ് പ്രതിപക്ഷ പാര്‍ട്ടി എംപിമാര്‍ പ്രതിഷേധിക്കുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് അപ്രതീക്ഷിത പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസും എത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ സ്ട്രാറ്റജി യോഗത്തിലേക്ക് കറുത്ത വസ്ത്രമണിഞ്ഞ് തൃണമൂല്‍ പ്രതിനിധികളും എത്തി.
ഖാര്‍ഗെയുടെ ഓഫീസില്‍ നടന്ന യോഗത്തിലേക്ക് തൃണമൂല്‍ എംപിമാരായ പ്രസൂണ്‍ ബാനര്‍ജിയും ജവഹര്‍ സര്‍ക്കാരുമാണ് എത്തിയത്. കോണ്‍ഗ്രസിനോടും ബിജെപിയോടും ഒരുപോലെ അകലംപാലിക്കാന്‍ എടുത്ത നേരത്തെയുള്ള മമതാ ബാനര്‍ജിയുടെ തീരുമാനത്തില്‍ നിന്ന് വലിയ മാറ്റമാണ് ഇതിലൂടെ ദൃശ്യമാകുന്നത്
0 Comments