തിരുവനന്തപുരം : പ്രതിഷേധ ദൃശ്യങ്ങള്‍ കാണിക്കുന്നില്ലെന്ന് ആരോപിച്ച് സഭാ ടിവി കമ്മിറ്റിയില്‍ നിന്ന് രാജിവയ്ക്കാനൊരുങ്ങി നാല് പ്രതിപക്ഷ എംഎല്‍എമാര്‍. ആബിദ് ഹുസൈന്‍, എം വിന്‍സന്റ്, മോന്‍സ് ജോസഫ്, റോജി എം ജോണ്‍ എന്നിവരാണ് രാജിവെക്കുക.
സഭാ ടിവി പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ പൂര്‍ണമായും അവഗണിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം. സഭാ ടിവി പ്രതിപക്ഷത്തിന്റെ ദൃശ്യങ്ങള്‍ പലപ്പോഴും മറച്ചു വയ്ക്കുന്നു.
ഏകപക്ഷീയമായി ഭരണകക്ഷിക്ക് വേണ്ടി മാത്രമാണ് സഭാ ടിവി പ്രവര്‍ത്തിക്കുന്നത്. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ പോലും മന്ത്രിമാരുടെ മുഖമാണ് സഭാ ടിവി കാണിക്കുന്നത്. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ നിരന്തരമായി ഹനിക്കപ്പെടുന്നുവെന്നും സതീശന്‍ പറഞ്ഞു.
അതേസമയം, പ്രതിപക്ഷം സഭയിലെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചിനെതിരെ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ രംഗത്തെത്തി. മൊബൈല്‍ റെക്കോഡിംഗ് സഭയില്‍ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം നിലവിലുണ്ട്.
എന്നാല്‍ അത്തരം നടപടികളിലേക്ക് താന്‍ പോയിട്ടില്ലെന്നും സ്പീക്കര്‍ പ്രതിപക്ഷത്തെ ഓര്‍മ്മിപ്പിച്ചു.
0 Comments