banner

നിയമസഭയിൽ ഇന്നും പ്രതിഷേധം; ബഹളങ്ങൾക്കൊടുവിൽ സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം : നിയമസഭയിൽ ഇന്നും പ്രതിഷേധം. ഇന്നലെ പ്രതിപക്ഷ എംഎൽഎ മാർക്കെതിരെ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് സഭയിൽ ഇന്നും പ്രതിഷേധമുണ്ടായി. എംഎൽഎമാരെ അക്രമിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. 

കക്ഷി നേതാക്കളുടെ യോഗത്തിൽ ഒരുതരത്തിലും വിട്ടു വീഴചയ്ക്കില്ലെന്ന് ഭരണ പ്രതിപക്ഷം നിലപാടെടുത്തതോടെ നിയമസഭ സുഗമമായി മുന്നോട്ട് പോകില്ലെന്ന് ഉറപ്പായി. യോഗത്തിന് ശേഷം സഭാതലത്തിലെത്തിയ പ്രതിപക്ഷം പ്രതിഷേധം തുടർന്നു. സ്പീക്കറിന്‍റെ ഡയസിനു താഴെ പ്രതിഷേധം തുടരുന്നതിനിടെ ആദ്യം സ്പീക്കർ ചോദ്യോത്തര വേള സസ്പെൻഡ് ചെയ്തു. തുടർന്ന് നടപടി ക്രമങ്ങൾ വേഗത്തിലാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.

Post a Comment

0 Comments