banner

പി.എസ്.സി പരീക്ഷയിലെ ചോദ്യങ്ങൾ തയ്യാറാക്കിയത് സ്വകാര്യ ഗൈഡിനെ ആധാരമാക്കി; അക്ഷരതെറ്റുകൾ ഉൾപ്പെടെ ചോദ്യപേപ്പറിൽ; അഷ്ടമുടി ലൈവ് എക്സ്ക്യൂസിവ്

കേരള പി.എസ്.സി കഴിഞ്ഞ നാലാം തീയതി നടത്തിയ ജൂനിയർ ഇൻസ്ട്രക്ടർ പ്ലംബർ തസ്തികയ്ക്കായുള്ള പരീക്ഷയുടെ ചോദ്യപേപ്പറിനെതിരെ ഉദ്യോഗാർത്ഥികൾ. ചോദ്യങ്ങൾ സ്വകാര്യ ഗൈഡിൽ പകർത്തിയതാണെന്നും പിന്നിൽ ഗുരുതര ക്രമക്കേട് നടന്നിട്ടുള്ളതായും ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. അഷ്ടമുടി ലൈവ് എക്സ്ക്യൂസിവ്.

ഉദ്യോഗാർത്ഥികളുടെ ആരോപണങ്ങൾ ശരിവെച്ചു കൊണ്ട് പരിശോധനയിൽ സ്വകാര്യ ഗൈഡിലുള്ള അതേ പിഴവുകൾ ചോദ്യപേപ്പറിലും കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 96 ചോദ്യങ്ങളും ഇതേ സ്വകാര്യ ഗൈഡിൽ നിന്നും പകർത്തിയതാണെന്ന് പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥി അഷ്ടമുടി ലൈവിനോട് പറഞ്ഞു. സ്വകാര്യ ഗൈഡിൻ്റെ ചോദ്യങ്ങൾ പി.എസ്.സി തിരഞ്ഞെടുത്തതിന് പിന്നിൽ വലിയ അഴിമതി നടന്നിട്ടുണ്ടാവാൻ സാധ്യതയുള്ളതായും ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന നിലപാടാണ് പി.എസ്.സി സ്വീകരിച്ചതെന്നും ഉദ്യോഗാർത്ഥി ആരോപിച്ചു.


Post a Comment

0 Comments