banner

ആര്‍സിബിയുടെ മെയിന്‍ പ്രിന്‍സിപ്പല്‍ പാര്‍ട്ണറായി ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ മെയിന്‍ പ്രിന്‍സിപ്പല്‍ പാര്‍ട്ണറായി ഖത്തര്‍ എയര്‍വേയ്‌സ്. 75 കോടി രൂപയ്ക്ക് മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. ഇതാദ്യമായാണ് ഖത്തര്‍ എയര്‍വേയ്‌സ് ഇന്ത്യന്‍ സ്‌പോര്‍ട്‌സിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുന്നത്.

മാര്‍ച്ച് 31ന് ആരംഭിക്കുന്ന ഐപിഎല്‍ സീസണില്‍ ഖത്തര്‍ എയര്‍വേയ്‌സ് എന്ന ബ്രാന്‍ഡിലായിരിക്കും വിരാട് കോഹ്‌ലിയുടെ ആര്‍സിബി കളത്തിലിറങ്ങുന്നത്. കഴിഞ്ഞ ദിവസം ഖത്തറില്‍ നടന്ന ചടങ്ങില്‍ വിരാട് കോഹ്‌ലി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലസിസ്, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവര്‍ ചേര്‍ന്ന് ടീമിന്റെ പുതിയ ജഴ്‌സി പുറത്തിറക്കി. 

ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍ എന്ന നിലയില്‍ ആരാധകര്‍ക്ക് മത്സരങ്ങള്‍ കാണുന്നതിനുള്ള പ്രത്യേക പാക്കേജും ഖത്തര്‍ എയര്‍വേയ്‌സ് അവതരിപ്പിച്ചു.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഖത്തര്‍ എയര്‍വേയ്‌സ് സ്‌പെഷ്യാലിറ്റി ലോഞ്ച് തയ്യാറാക്കിയിട്ടുണ്ട്. 

ഖത്തര്‍ എയര്‍വേയ്‌സ് ഹോളിഡേയ്‌സിന് കീഴില്‍ ആരാധകര്‍ക്ക് ഐപിഎല്‍ മാച്ച് ടിക്കറ്റുകള്‍ ലഭ്യമാക്കുന്ന പാക്കേജുകളും പ്രഖ്യാപിച്ചു. പാക്കേജിന്റെ ഭാഗമായി എത്തുന്ന ആരാധകര്‍ക്ക് ടീമിന്റെ പരിശീലന സെഷന്‍ കാണാനും കാരങ്ങള്‍ക്കൊപ്പം കൂടിക്കാഴ്ച നടത്താനും ചിത്രങ്ങള്‍ പകര്‍ത്താനും അവസരം ലഭിക്കും.

Post a Comment

0 Comments