banner

വീട്ടിലെത്തിയ പൊലീസിനെ കാണാന്‍ കൂട്ടാക്കാതെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി ( Ashtamudy Live News ): പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തങ്ങളുടെ ദുരവസ്ഥ നേരിട്ട് വന്ന് കണ്ട് അറിയിച്ചുവെന്ന രാഹുലിന്റെ കശ്മീരിലെ പ്രസംഗം വിവാദമായതോടെ വിവരങ്ങള്‍ ചോദിച്ചറിയാനായി രാഹുലിന്റെ ഡല്‍ഹിയിലെ വീട്ടിലേയ്ക്ക് പൊലീസ് എത്തി. എന്നാല്‍ പൊലീസ് രണ്ട് മണിക്കൂറോളം രാഹുലിന്റെ വീട്ടില്‍ ചെലവഴിച്ചെങ്കിലും അദ്ദേഹം പൊലീസിനെ കാണാന്‍ തയ്യാറായില്ല.

പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തങ്ങളുടെ ദുരവസ്ഥ നേരിട്ട് വന്ന് കണ്ട് അറിയിച്ചുവെന്ന കശ്മീരിലെ പ്രസംഗത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് പൊലീസ് എത്തിയത്. ഇരകളുടെ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഈ മാസം 15ന് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും പ്രതികരിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് മണിക്കൂര്‍ കാത്ത് നിന്നെങ്കിലും രാഹുല്‍ പൊലീസിനെ കാണാന്‍ തയ്യാറായില്ല. തുടര്‍ന്ന് നോട്ടീസ് കൈമാറി പൊലീസ് മടങ്ങി.

إرسال تعليق

0 تعليقات