banner

രാഹുല്‍ ഗാന്ധിക്കെതിരായ പരാമർശം; നരേന്ദ്ര മോദിയെ കടന്നാക്രമിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര.

പ്രധാനമന്ത്രിയുടെ നയങ്ങള്‍ക്കെതിരായ വിമര്‍ശനം എപ്പോള്‍ മുതലാണ് രാജ്യത്തിനെതിരായ വിമര്‍ശനമായി മാറിയതെന്ന് ഖേര ചോദിച്ചു. നിങ്ങള്‍ വെറുമൊരു പ്രധാനമന്ത്രിയാണ്, രാജ്യമോ ദൈവമോ സ്രഷ്ടാവോ അല്ല, പവന്‍ ഖേര വ്യക്തമാക്കി.

ഞായറാഴ്ച കര്‍ണാടകയിലെ പൊതുപരിപാടിയിലാണ് രാഹുലിനെതിരേ മോദി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. യു.കെ. സന്ദര്‍ശനത്തിനിടെ രാഹുല്‍ നടത്തിയ പരാമര്‍ശമായിരുന്നു വിമര്‍ശത്തിന് ആധാരമായത്. ജനാധിപത്യം ക്രൂരമായ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന രാഹുലിന്റെ പരാമര്‍ശം ഇന്ത്യന്‍ പാരമ്ബര്യത്തിനും ഇന്ത്യക്കാര്‍ക്കും അപമാനകരമാണെന്നായിരുന്നു മോദി പറഞ്ഞത്. ഇതിന് മറുപടിയുമായാണ് പവന്‍ ഖേര രംഗത്തെത്തിയത്.

മുന്‍ഗാമികളെ വിമര്‍ശിച്ചുകൊണ്ടാണ് നിങ്ങള്‍ ഒന്‍പതുവര്‍ഷം ചെലവഴിച്ചത്. കഴിഞ്ഞ എഴുപതു വര്‍ഷത്തിനിടെ രാജ്യത്ത് ഒന്നും സംഭവിച്ചില്ലെന്നു നിങ്ങള്‍ പറയുമ്ബോള്‍ മൂന്നു തലമുറയെയാണ് നിങ്ങള്‍ അപമാനിച്ചത്. വിദേശമാധ്യസ്ഥാപനത്തില്‍ പരിശോധനയ്ക്ക് ഉത്തരവിടുമ്ബോള്‍ നിങ്ങള്‍ക്ക് രാജ്യത്തിന്റെ പ്രതിച്ഛായയെ കുറിച്ച്‌ ഉത്കണ്ഠയില്ലായിരുന്നു. പ്രധാനമന്ത്രീ, നിങ്ങളാണ് ജനാധിപത്യത്തെ ആക്രമിക്കുന്നത്. അതിനാലാണ് അതേക്കുറിച്ച്‌ സംവാദങ്ങള്‍ നടക്കുന്നത്. കേംബ്രിജിലെ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വെല്ലുവിളികളെ കുറിച്ച്‌ ചര്‍ച്ച നടക്കുന്നുവെങ്കില്‍ അത് ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള ഒരു ശ്രമമാണ്, പവന്‍ ഖേര കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments