banner

സംസ്ഥാനത്തെ കൊവിഡ് കണക്കുകൾ പുറത്തുവിടുന്നത് ആരോഗ്യവകുപ്പ് നിർത്തിവെച്ചു

തിരുവനന്തപുരം ( Ashtamudy Live News ) : സംസ്ഥാനത്തെ കൊവിഡ് കണക്കുകൾ പുറത്തുവിടുന്നത് ആരോഗ്യവകുപ്പ് നിർത്തിവെച്ചു. കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരുകൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും മുന്നറിയിപ്പ് നൽകി. 

കഴിഞ്ഞ ദിവസം 1134 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.  കോവിഡ് മരണം സംബന്ധിച്ച വിവരവും സംസ്ഥാന സർക്കാർ പുറത്തുവിട്ടിരുന്നു.

എ​ന്നാ​ൽ പി​ന്നീ​ട് ആ​രോ​ഗ്യ​വ​കു​പ്പ് ഇ​ത് തി​രു​ത്തി. പി​ശ​ക് സം​ഭ​വി​ച്ച​താ​ണെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലാണ് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് കൊവിഡ് 19 ബാധയെ തുടർന്ന് 5,30,813 പേർ മരിച്ചതായാണ് സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള ഒദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

Post a Comment

0 Comments