banner

മലയാളി വിദ്യാർത്ഥിനിയെ സെെനികൻ പീഡിപ്പിച്ചിട്ടില്ല; ട്രെയിനിൽ വച്ച് പീഡനം നടന്നിട്ടില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്

കൊച്ചി : മലയാളി വിദ്യാർത്ഥിനിയെ ട്രെയിനിൽ വച്ച് മദ്യം നൽകി സൈനികൻ പീഡിപ്പിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. ട്രെയിനിൽ വച്ച് പീഡനം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി കൊണ്ടുള്ള യുവതിയുടെ മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ട്രെയിനിലെ അപ്പർ ബർത്തിലിരുന്ന് സൈനികനൊപ്പം താൻ മദ്യപിച്ചു എന്നും തുടർന്ന് അബോധാവസ്ഥയിലായ തന്നെ സൈനികൻ ലൈംഗികമായി പീഡിപ്പിച്ചു എന്നുമാണ് യുവതി പരാതി നൽകിയിരുന്നത്.

എന്നാൽ പുറത്തുവന്ന മെഡിക്കൽ റിപ്പോർട്ടിൽ പീഡനം നടന്നിട്ടില്ലെന്നാണ് വ്യക്തമാകുന്നതെന്നാണ് എറണാകുളം റെയിൽവേ പൊലീസിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. അതേസമയം ലെെംഗികപരമായി പീഡിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നതെങ്കിലും മറ്റേതെങ്കിലും രീതിയിൽ സ്ത്രീത്വത്തിന് മാനഹാനിയുണ്ടാക്കുന്ന പ്രവർത്തി സെെനികൻ്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ കേസിൽ തൃടർ നടപടികൾ ഉടനുണ്ടാകുമെന്നും റെയിൽവേ പൊലീസിൽ നിന്ന് സൂചനകൾ് ലഭിക്കുന്നുണ്ട്.

റെയിൽവെച്ച് സൈനികൻ പീഡിപ്പിച്ചു എന്ന പരാതിയിൽ ദുരൂഹതകൾ നീങ്ങിയിട്ടില്ലെന്ന വിലയിരുത്തലിലായിരുന്നു അന്വേഷണ സംഘം. പീഡനം നടന്നുവെന്ന പരാതിയിൽ വിദ്യാർത്ഥിനി ഉറച്ചു നിൽക്കുന്നുണ്ടെങ്കിലും രാജധാനി കംപാർട്ടുമെൻ്റിൽ ഈ സംഭവം നടന്നതായി കണ്ട യാത്രക്കാരില്ലാത്തതാണ് അന്വേഷണ സംഘത്തെ കുഴച്ചത്.

Post a Comment

0 Comments