banner

സ്വപ്നയുടെ സുഖവിവരങ്ങൾ അന്വേഷിക്കുന്ന ശിവശങ്കറിന്റെ ചാറ്റ് പുറത്ത്; പ്രമുഖ വ്യവസായി യൂസഫലിയെയും പരാമർശിച്ച് സന്ദേശങ്ങൾ!, മുഖ്യമന്ത്രിക്ക് പേടിയില്ല!!

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന്റെ കുരുക്ക് വീണ്ടും മുറുകുന്നു.സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുള്ള ശിവശങ്കറിന്റെ വാട്സ്ആപ് ചാറ്റുകൾ പുറത്ത് വന്നു.സ്വപ്നക്ക് നോർക്കയുടെ സ്ഥാപനത്തിൽ ജോലി നൽകുന്ന കാര്യങ്ങളടക്കം സുഖവിവരങ്ങൾ അന്വേഷിക്കുന്ന വിവരങ്ങളാണ് പുറത്തായത്.ഇതോടെ ശിവശങ്കറിന്റെ ഭാവി അവതാളത്തിലാവാനാണ് സൂചന.ചാറ്റിൽ മുഖ്യമന്ത്രിയെയും പ്രതിപാദിക്കുന്നുണ്ട്.

‘ ഭക്ഷണം കഴിച്ചോ എന്ന സ്വപ്നയുടെ ചോ​ദ്യത്തിന് കഞ്ഞി കുടിച്ചെന്നായിരുന്നു ശിവശങ്കറിന്റെ മറുപടി. താൻ സാൻഡ് വിച്ച് കഴിച്ചെന്ന് സ്വപ്നയും പറയുന്നു.സുഖമില്ലെന്ന സ്വപ്ന മറുപടി നൽകുമ്പോൾ കുറച്ച് ഉറങ്ങാനും ശിവശങ്കർ ഉപ​ദേശിച്ചു. നോർക്കയുടെ സ്ഥാപനത്തിൽ ജോലി ലഭിച്ചാൽ വിദേശരാജ്യങ്ങളിലേക്ക് യാത്ര നടത്തേണ്ടി വരുമെന്നും ശിവശങ്കർ സൂചന നൽകി.യുഎഇ കോൺസുലേറ്റിലെ ജോലി നഷ്ടമായതിന് കാരണം എംഎ യൂസഫലിയാണെന്നും സ്വപ്ന ചാറ്റിൽ ആരോപിക്കുന്നു. നോർക്കയിലെ ജോലിയും യൂസഫലി ഇടപെട്ട് മുടക്കുമെന്നും സ്വപ്ന പരാതിപ്പെടുന്നു. എന്നാൽ മുഖ്യമന്ത്രിയോട് കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് യൂസഫലിയെ ഭയമില്ലെന്നും ശിവശങ്കർ മറുപടി നൽകി. ‘

യുഎഇ കോൺസുലേറ്റിൽ നിന്ന് രാജിവെച്ച സ്വപ്നക്ക് ജോലി നൽകാൻ ശിവശങ്കർ ഇടപെട്ടന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ചാറ്റിലെ വിവരങ്ങൾ. നോർക്കയുടെ ഇൻവെസ്റ്റ്മെന്റ് കമ്പനിയിൽ ജോലി നൽകാമെന്നാണ് ശിവശങ്കറിന്റെ വാ​ഗ്ദാനം. എംബിഎ ബിരുദമുള്ള ഒരാളെ വേണമെന്നും നിങ്ങളുടെ പേര് ഞാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും എല്ലാവരും അം​ഗീകരിച്ചെന്നും ശിവശങ്കർ ചാറ്റിൽ പറയുന്നു. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം അവതരിപ്പിക്കുമെന്നും ശിവശങ്കർ ഉറപ്പ് നൽകുന്നു. നോർക്കയിലെ നിയമനത്തെയും യൂസഫലി എതിർക്കാൻ സാധ്യതയുണ്ട്. നിങ്ങൾ മുഖ്യമന്ത്രിയെ കണ്ടെന്നും കാര്യങ്ങൾ വിശദീകരിച്ചെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. ബാക്കി കാര്യങ്ങൾ മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സിഎമ്മിന് യൂസഫലിയെ ഭയമില്ലെന്നും ചാറ്റിൽ പറയുന്നു


Post a Comment

0 Comments