banner

പോസ്റ്റോഫീസുകളിൽ പത്തു രൂപയ്ക്ക് താഴെയുള്ള സ്റ്റാമ്പുകൾ കിട്ടാക്കനി

രണ്ട് മാസത്തോളമായി പോസ്റ്റോഫീസുകളിൽ പത്തു രൂപയ്ക്ക് താഴെയുള്ള സ്റ്റാമ്പുകൾക്ക് ക്ഷാമം. 10, 20 രൂപയുടെ സ്റ്റാമ്പുകൾ ലഭ്യമാണ്. അഞ്ചുരൂപയുടെ മുതൽ താഴെയുള്ള സ്റ്റാമ്പുകൾക്കാണ് ക്ഷാമം. സ്റ്റാമ്പുകൾ കിട്ടാന്നില്ലാതത്തിനാൽ ചെറിയ തുകയ്ക്ക് അയക്കേണ്ട കത്തുകൾക്ക് വലിയ വിലയുള്ള സ്റ്റാമ്പ് വാങ്ങേണ്ട സ്ഥിതിയാണ്.

നാസിക്കിലെ പ്രസിൽ സ്റ്റാമ്പുകളുടെ അച്ചടി കുറഞ്ഞതാണ് പ്രശ്നമെന്ന് പോസ്റ്റൽ വകുപ്പ് അധികൃതർ പറയുന്നു. ഒറ്റപ്പാലം ഹെഡ് പോസ്റ്റോഫീസിലും പരിസര പ്രദേശങ്ങളിലും 10 രൂപയുടെയും 20 രൂപയുടെയും സ്റ്റാമ്പുകൾ മാത്രമാണ് ലഭിക്കുന്നത്. സംസ്ഥാനത്തേക്ക് സ്റ്റാമ്പ് വിതരണം ചെയ്യുന്ന കൊച്ചി ഡിപ്പോയിൽ സ്റ്റോക്ക് തീർന്നതാണ് ക്ഷാമത്തിന് കാരണം.

Post a Comment

0 Comments