banner

ഇത്തരം യുപിഐ പേയ്‌മെന്റുകൾ ഇനി സൗജന്യമല്ല; ഏപ്രിൽ 1 മുതൽ പണമീടാക്കുമെന്ന് റിപ്പോർട്ട്

എല്ലാ യുപിഐ പേയ്‌മെന്റുകളും ഇനി സൗജന്യമാകില്ല. പ്രീപെയ്ഡ് ഇൻസ്ട്രമെന്റ്‌സായ കാർഡ്, വോളറ്റ് തുടങ്ങിയവ വഴി കടക്കാർ നടത്തുന്ന പണമിടപാടുകൾക്കാണ് ഇനി ഇന്റർചേഞ്ച് ഫീസ് ഏർപ്പെടുത്തുന്നത്. 

നാഷ്ണൽ പേയ്‌മെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ ആണ് ഇത് സംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്. 
( UPI Payments Via Prepaid Instruments To Carry Interchange Fee )

എൻപിസിഐ സർക്കുലർ പ്രകാരം 2000 രൂപയ്ക്ക് മുകളിൽ ട്രാൻസാക്ഷൻ നടത്തുന്ന കച്ചവടക്കാരായ ഉപയോക്താക്കൾക്കാണ് 1.1 ശതമാനം ട്രാൻസാക്ഷൻ നിരക്ക് ഏർപ്പെടുത്താൻ എൻപിസിഐ തീരുമാനിച്ചിരിക്കുന്നത്.

ഈ അധിക തുക കൂടി വരുന്നതോടെ, പിപിഐ ഉപയോക്താക്കൾ ഇനി മുതൽ 15 ബേസ് പോയിന്റ് വോളറ്റ് ലോഡിംഗ് സർവീസ് ചാർജായി ബാങ്കിന് നൽകേണ്ടി വരും.

എന്നാൽ വ്യക്തികൾ തമ്മിലുള്ള ഇടപാടിനോ, വ്യക്തികളും കടക്കാരും തമ്മിലുള്ള ഇടപാടിനോ പണം ഈടാക്കില്ലെന്നാണ് റിപ്പോർട്ട്.

Post a Comment

0 Comments