banner

ബി.ജെ.പി വേദിയിൽ വീണ്ടും സുജയ പാർവതി; നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തനം

കൊച്ചി ( Ashtamudy Live News ) : വിവാദങ്ങൾക്കിടെ ബി.ജെ.പി വേദിയിൽ എത്തി മാധ്യമപ്രവർത്തക സുജയ പാർവതി. വരുന്ന ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ എത്തുകയും യുവാക്കളെ അഭിസംബോദന ചെയ്യുന്ന യുവം എന്ന പരിപാടിയുടെ മുന്നോടിയായുള്ള ഉദ്‌ഘാടന ചടങ്ങുകൾക്കായിരുന്നു സുജയ പങ്കെടുത്തത്. ഈ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലാണ് സുജയ പാർവതി പ്രധാന അതിഥിയായി എത്തിയത്.

യുവജനസാഗരം എന്നാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ പേര്. ഇതിന്റെ വെബ്സൈറ്റ് സുജയ പാർവതി ഉദ്‌ഘാടനം ചെയ്തു. മറ്റൊരു വേദിയിൽ കയറിയതിനെ തുടർന്നുള്ള നടപടികൾ താൻ ഇപ്പോൾ നേരിടുകയാണെന്നും, എന്നാൽ നിലപാടുകളിൽ മാറ്റം വന്നിട്ടില്ലെന്നും സുജയ പാർവതി തുറന്നു പറഞ്ഞു. ചാനലിന്റെ ഭാഗത്തുള്ള അന്വേഷണവും നടപടികളും നടക്കുകയാണെന്നും ബാക്കിയെല്ലാം അതിന് ശേഷം പറയാമെന്നും സുജയ വേദിയിൽ പറഞ്ഞു.

Post a Comment

0 Comments