banner

പേരക്ക നൽകാമെന്ന് പ​റ​ഞ്ഞ് അയൽവീട്ടിലേക്ക് കൂട്ടികൊണ്ടുപോയി പീഡനം; പ്രതിക്ക് 25 വർഷം തടവും പിഴയും


വെ​ള്ളി​കു​ള​ങ്ങ​ര : പോ​ക്സോ കേ​സി​ലെ പ്ര​തിയ്ക്ക് 25 വ​ർ​ഷം​ ത​ട​വും 2,50,000 രൂ​പ പി​ഴയും ശിക്ഷ വിധിച്ച് കോടതി. കു​റ്റി​ച്ചി​റ പി​ല്ലാ​ർ​മു​ഴി ഞാ​റ്റു​വെ​ട്ടി വി​ട്ടീ​ൽ വേ​ലാ​യു​ധ​നെ​യാ​ണ് കോടതി ശി​ക്ഷി​ച്ച​ത്. 

ചാ​ല​ക്കു​ടി അ​തി​വേ​ഗ സ്പെ​ഷൽ കോ​ട​തി ആണ് ശിക്ഷ വിധിച്ചത്. ജ​ഡ്​ജ് ഡോ​ണി തോ​മ​സ് വ​ർ​ഗീ​സാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

2013-ൽ ആണ് കേസിനാസ്പദമായ സംഭവം. ​പേ​ര​ക്ക ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് തൊ​ട്ട​ടു​ത്തു​ള്ള അ​യ​ൽ​വീ​ടി​ന്‍റെ പു​റ​ത്തു​ള്ള ബാ​ത്ത്റൂ​മി​ലേ​ക്ക് കൂ​ട്ടി കൊ​ണ്ടുപോ​യി അ​തി​ജീ​വി​ത​യെ പീ​ഡ​ന​ത്തി​നു വി​ധേ​യ​മാ​ക്കിയെന്ന കേ​സി​ലാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ തു​ക അ​തി​ജീ​വി​ത​ക്ക് ന​ൽ​കാ​നും കോടതി ഉത്തരവിൽ പറയുന്നു.വെ​ള്ളി​ക്കു​ള​ങ്ങ​ര സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത് കൊ​ട​ക​ര സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന കെ.​സു​മേ​ഷാ​ണ്. കേ​സി​ൽ വാ​ദി ഭാ​ഗ​ത്തി​നു വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ ടി.​ബാ​ബു​രാ​ജ​ൻ ഹാ​ജ​രാ​യി.

Post a Comment

0 Comments