വെള്ളികുളങ്ങര : പോക്സോ കേസിലെ പ്രതിയ്ക്ക് 25 വർഷം തടവും 2,50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുറ്റിച്ചിറ പില്ലാർമുഴി ഞാറ്റുവെട്ടി വിട്ടീൽ വേലായുധനെയാണ് കോടതി ശിക്ഷിച്ചത്.
ചാലക്കുടി അതിവേഗ സ്പെഷൽ കോടതി ആണ് ശിക്ഷ വിധിച്ചത്. ജഡ്ജ് ഡോണി തോമസ് വർഗീസാണ് ശിക്ഷ വിധിച്ചത്.
2013-ൽ ആണ് കേസിനാസ്പദമായ സംഭവം. പേരക്ക നൽകാമെന്നു പറഞ്ഞ് തൊട്ടടുത്തുള്ള അയൽവീടിന്റെ പുറത്തുള്ള ബാത്ത്റൂമിലേക്ക് കൂട്ടി കൊണ്ടുപോയി അതിജീവിതയെ പീഡനത്തിനു വിധേയമാക്കിയെന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. പിഴ തുക അതിജീവിതക്ക് നൽകാനും കോടതി ഉത്തരവിൽ പറയുന്നു.വെള്ളിക്കുളങ്ങര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് കൊടകര സർക്കിൾ ഇൻസ്പെക്ടറായിരുന്ന കെ.സുമേഷാണ്. കേസിൽ വാദി ഭാഗത്തിനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ ടി.ബാബുരാജൻ ഹാജരായി.
0 تعليقات