banner

മുഖ്യമന്ത്രിക്കെതിരായ കേസിൽ ലോകായുക്തയില്‍ ഭിന്നവിധി!; കേസ് ഫുള്‍ ബെഞ്ചിന് വിട്ടു

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വക മാറ്റിയ കേസില്‍ ലോകായുക്തയില്‍ ഭിന്നവിധി. ലോകായുക്തയും ഉപലോകായുക്തയും ഭിന്നിപ്പുള്ള സാഹചര്യത്തില്‍ മൂന്നാമതൊരു ജഡ്ജിയെ കൂടി ഉള്‍പ്പെടുത്തി.ജസ്റ്റിസ്സുമാരായ സിറിയക് ജോസഫും ഹാറൂണ്‍ റഷീദുമാണ് വിധി പറഞ്ഞത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് വക മാറ്റിയത് സ്വജനപക്ഷപാതമാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ലോകായുക്ത വിധി.

കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തത് വിവാദമായിരുന്നു. പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കേസ് വീണ്ടും പരിഗണിച്ചത്. കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍ എസ് ശശികുമാറാണ് ഹര്‍ജിക്കാരന്‍. പരേതരായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായര്‍, എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍ തുടങ്ങിയവരുടെ കുടുംബത്തിന് ദുരിതാശ്വാസ നിധിയില്‍ നിന്നും വഴിവിട്ട് സഹായം നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

Post a Comment

0 Comments