banner

കൊല്ലത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസിലെ പ്രതി കുട്ടിയുടെ അമ്മയെ ആക്രമിച്ചു

കൊല്ലം : ചിതറയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ റിമാൻ്റിൽ കഴിയവേ ജാമ്യം നേടി പുറത്തിറങ്ങിയയാൾ പീഡനത്തിനിരയാക്കിയ ആൺകുട്ടിയുടെ അമ്മയെ ആക്രമിച്ച് പരുക്കേല്പിച്ചു. സംഭവത്തിൽ ചിതറ സ്വദേശിയായ ഷാജഹാനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. വീട്ടമ്മയുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ ചിതറയിൽ നിന്ന് പിടികൂടുകയായിരുന്നു.

ഈ മാസം 22നാണ് പരാതിക്കാസ്പദമായ സംഭവം അരങ്ങേറിയത്. പ്രതിയുടെ വീടിനടുത്ത് വെച്ച് പീഡനത്തിനിരയായ ആൺകുട്ടിയെ പ്രതി കളിയാക്കിയത് കുട്ടിയുടെ അമ്മ ചോദ്യം ചെയ്തു. ഈ വിരോധത്തിൽ കുട്ടിയുടെ അമ്മയെ പ്രതി കല്ലുകൊണ്ട് ആക്രമിച്ചുവെന്നാണ് പരാതി. സംഭവത്തിൽ പരിക്കേറ്റ കുട്ടിയുടെ അമ്മയെ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് കടയ്ക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ കഴിഞ്ഞ ഒക്ടോബറിലാണ് ഷാജഹാൻ പോക്സോപ്രകാരം പിടിയിലായത്. 

Post a Comment

0 Comments