25ഓളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. അടുത്തിടെ നിര്‍മ്മാണം പൂര്‍ത്തിയായ എക്സ്പ്രസ് വേയുടെ കൈവരിപ്പാത തകര്‍ത്താണ് ബസ് 30 അടിയോളം ആഴത്തിലേക്ക് വീണത്. നാല്‍പതോളം യാത്രക്കാരായിരുന്നു അപകട സമയത്ത് ബസിലുണ്ടായിരുന്നത്.
മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.അപകടത്തില്‍ പരിക്കേറ്റ പന്ത്രണ്ട് പേരുടെ അവസ്ഥ ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റവരെ ധാക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഷിബ്ചാര്‍ ജില്ലയിലെ തെക്കന്‍ മേഖലയിലാണ് അപകടമുണ്ടായത്. ധാക്കയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ നഗരം.
0 Comments