banner

കളക്ടര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല; ബ്രഹ്മപുരം തീപിടിത്തത്തില്‍ ജില്ലാ കളക്ടര്‍ക്കെതിരെ ഹൈക്കോടതി

കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ പ്ലാന്‍‌റിലുണ്ടായ തീപിടിത്തത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വിഷയത്തിൽ ഹൈക്കോടതി സ്വമേധയ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് ജില്ലാ കളക്ടര്‍ രേണു രാജിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം നേരിട്ടത്.

കലക്ടറോട് നേരിട്ട് ബുധനാഴ്ച കോടതിയില്‍ എത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നു. തീപിടിത്തത്തിൽ നിന്ന് കളക്ടർക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. രണ്ടു ദിവസം കൊണ്ട് തീ നിയന്ത്രിക്കുമെന്ന് പറഞ്ഞിരുന്നോ എന്നും കോടതി ആരാഞ്ഞു. മാലിന്യമില്ലാത്ത അന്തരീക്ഷം എന്നത് ജനങ്ങളുടെ അവകാശമാണ്. ഈ അവകാശം കൊച്ചിയിലെ ജനങ്ങള്‍ക്ക് നഷ്ടമാവുന്നു.

സാധാരണക്കാരായ പൊതുജനങ്ങളുടെ താത്പര്യത്തിനാണ് കോടതി പ്രഥമപരിഗണന നല്‍കുന്നത്. ബ്രഹ്മപുരം പ്രശ്‌നത്തില്‍ ശാശ്വതപരിഹാരമാണ് വേണ്ടത്. അതുകൊണ്ടാണ് ഉത്തരവാദപ്പെട്ടവരെ വിളിച്ചുവരുത്തിയതെന്നും കോടതി പറഞ്ഞു.കഴിഞ്ഞ ദിവസം രാത്രിയും തീയുണ്ടായി, നിരവധി പേര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുമുണ്ടായെന്നും കോടതി പറഞ്ഞു. സംഭവത്തില്‍ ജില്ലാ കളക്ടര്‍ വെള്ളിയാഴ്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

Post a Comment

0 Comments