Latest Posts

അഞ്ചാലുംമൂട്ടിൽ 16 കാരി പ്രസവിച്ച സംഭവം; 21 കാരൻ പോക്‌സോ കേസിൽ പിടിയിൽ

അഞ്ചാലുംമൂട് : പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ ഇരുപത്തിയൊന്നുകാരൻ പിടിയിൽ. പെരിനാട് കുഴിയം തെക്ക് അഖിൽഭവനിൽ പ്രഗിൽ (21) ആണ് പിടിയിലായത്. പ്ലസ് വൺ വിദ്യാർഥിനിയായ പെൺകുട്ടി വീട്ടിലാണ്‌ പ്രസവിച്ചത്‌.

പ്രദേശത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർ അറിയിച്ചതിനെ തുടർന്ന് അഞ്ചാലുംമൂട് പോലീസ് കേസെടുത്ത് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ പിടികൂടുകയായിരുന്നു.

അഞ്ചാലുംമൂട് സ്റ്റേഷൻ എസ്.എച്ച്.ഒ. ധർമജിത്ത്, എസ്.ഐ.മാരായ ജയശങ്കർ, റഹിം, പ്രദീപ്, എ.എസ്.ഐ. രാജേഷ് എന്നിവടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ വീട് കുണ്ടറ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കൂടുതൽ അന്വേഷണത്തിന് കുണ്ടറ പോലീസിനു കൈമാറും.

0 Comments

Headline