banner

ഹൈക്കോടതി നടപടിക്കെതിരെ പ്രതിഷേധം തുടരുന്നു; അരിക്കൊമ്പന്‍ വിഷയത്തിൽ ഇന്ന് മുതൽ രാപ്പകല്‍ സമരം

ഇടുക്കി : അരിക്കൊമ്പന്‍ കേസിലെ ഹൈക്കോടതി നടപടിക്കെതിരെ ഇടുക്കിയിൽ പ്രതിഷേധം തുടർന്ന് നാട്ടുകാര്‍. അരിക്കൊമ്പന്‍ ആക്രമണം നടത്തിയ ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പൂപ്പാറയില്‍ ഇന്ന് ധര്‍ണ നടത്തും. 

ഉച്ച കഴിഞ്ഞ് മൂന്നുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് സമരം.
ആക്രമണത്തിൽ തകർന്ന വീടുകളുടെ ഉടമകളേയും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളേയും ഉൾപ്പെടുത്തി അരിക്കൊമ്പനെ പിടികൂടുന്നത് വരെ സമരം നടത്താനാണ് വ്യാഴാഴ്ച ചേ‍ർന്ന സ‍ർവ്വകക്ഷി യോഗത്തിലെ തീരുമാനം. സിങ്ക് കണ്ടത്ത് ഇന്ന് മുതൽ രാപ്പകല്‍ സമരം ആരംഭിക്കുമെന്ന് നാട്ടുകാ‍ർ അറിയിച്ചു.

കേസ് കോടതി അഞ്ചാം തിയതി പരിഗണിക്കും. വിദഗ്ദ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. കോടതി വിധി വരുന്നത് വരെ ദൗത്യ സംഘവും കുങ്കിയാനകളും ഇടുക്കിയിൽ തുടരും. അരിക്കൊമ്പൻ ആക്രമിച്ച സ്ഥലങ്ങൾ കോടതി നിയോഗിച്ച വിദഗ്ത സമിതി നേരിട്ടെത്തി അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കഴിഞ്ഞ ദിവസം അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം ഹൈക്കോടതി തടഞ്ഞു. ഹര്‍ജി നിലനിക്കുമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ചാണ് സമരം. അരിക്കൊമ്പനെ പിടികൂടണമോ കാട്ടിൽ തുറന്നുവിടണോ എന്ന് പരിശോധിക്കാൻ ഹൈക്കോടതി വിധഗ്ധ സമിതിയെ രൂപീകരിച്ചിട്ടുണ്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ, ചീഫ് കണ്‍സർവേറ്റിവ് ഫോറസ്റ ഓഫീസർ, ഒരു അമിക്യസ് ക്യൂറി, മൃഗവൃഷയത്തിൽ പ്രഗൽഭരായ രണ്ട് പേർ എന്നിവരാണ് സമിതി അംഗങ്ങൾ. സമിതി രണ്ട്ദിവസത്തിനകം യോഗം ചേർന്ന് സാഹചര്യം വിലയിരുത്തും.

Post a Comment

0 Comments