banner

രോഗിയെ പരിചരിക്കാനെത്തിയ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കടന്നുപിടിച്ചയാൾ പോലീസ് പിടിയിൽ

കോട്ടയം ( Ashtamudy Live News ) : നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കടന്നപിടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വിജയപുരം സ്വദേശി ജോസഫ് (61) ആണ് അറസ്റ്റിലായത്. 

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് കൂട്ടിരിക്കാനെത്തിയ പ്രതി രോഗിയെ പരിചരിക്കാനെത്തിയ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കടന്ന് പിടിക്കുകയായിരുന്നു.

നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ പരാതിയിൽ പോലീസ് കേസെടുത്തിതിന് പിന്നാലെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. 

കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്എച്ഒ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

إرسال تعليق

0 تعليقات