banner

സ്വന്തം മതാചാരപ്രകാരം ക്ഷേത്രത്തിൽ വിവാഹം നടത്തി മുസ്ലിം ദമ്പതിമാര്‍

ഷിംല : മത സൗഹാര്‍ദ്ദ സന്ദേശം നൽകാൻ സ്വന്തം മതാചാരപ്രകാരം ക്ഷേത്രത്തിൽ വിവാഹം നടത്തി മുസ്ലിം ദമ്പതിമാര്‍. ഇസ്ലാമിക മതാചാര പ്രകാരം നടന്ന ചടങ്ങുകളെല്ലാം ഹൈന്ദവ ക്ഷേത്രമായ താക്കൂര്‍ സത്യനാരായൺ ക്ഷേത്ര കോപ്ലംക്സിലായിരുന്നു നടന്നത്. ഷിംല ജില്ലയിലെ റാംപൂരിൽ വിശ്വഹിന്ദ് പരിഷത്തിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.

ഹിന്ദു- മുസ്ലിം വിഭാഗങ്ങളിൽ പെട്ടവരെല്ലാം വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. മത പുരോഹിതനായ മൗലവിയുടെയും അഭിഭാഷകന്റെയും സാന്നിധ്യത്തിലായിരുന്നു നിക്കാഹ് നടന്നത്. മതസൗഹാര്‍ദ്ദ സന്ദേശം നൽകുന്നതിനും ജനങ്ങൾക്കിടയിൽ സാഹോദര്യം വളര്‍ത്തുന്നതിനുമായിരുന്നു ക്ഷേത്രത്തിൽ വച്ചുള്ള മുസ്ലിം വിവാഹം.

ആര്‍എസ്എസിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും ജില്ലാ ഓഫീസ് കൂടിയായ ക്ഷേത്ര കോംപ്ലക്സിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ എന്നതും ശ്രദ്ധേയമാണ്.സനാദൻ ധര്‍മ്മം എല്ലാവരെയും ഉൾക്കൊള്ളുന്നു എന്നതിന്റെ ഉദാഹരണമാണിതെന്ന് ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി വിനയ് ശര്‍മ പറഞ്ഞു

Post a Comment

0 Comments