banner

പുതിയ കൊവിഡ് വകഭേദത്തിന് വ്യാപനശേഷി കൂടുതൽ; ഒരാഴ്ച സൂക്ഷ്മ നിരീക്ഷണം നടത്തും; ആരോഗ്യവകുപ്പ് മുൻകരുതൽ സ്വീകരിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം ( Ashtamudy Live News ) : സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒരാഴ്ച സൂക്ഷ്മ നിരീക്ഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 

ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നുണ്ടോ എന്ന് ആരോഗ്യവകുപ്പ് കൃത്യമായി പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലായതിനാല്‍ ജാഗ്രത തുടരേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗുരുതരമായി രോഗംബാധിച്ചവരുടെ എണ്ണം വര്‍ദ്ധിച്ചാൽ നേരിടാനായി മെഡിക്കൽ കോളേജുകളുൾപ്പെടെ ഒരുക്കം തുടങ്ങി. പ്രതിരോധ ശേഷിയെ മറികടക്കാൻ ശേഷിയുള്ള വകഭേദമായതിനാൽ ജാഗ്രത ശക്തമാക്കണമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്ധർ നൽകുന്നത്. 

കൊവിഡ് കേസുകളിൽ ഉണ്ടായ ഉയർച്ച ആനുപാതികമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും പ്രതിഫലിച്ച് തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Post a Comment

0 Comments