Latest Posts

ജനകീയ പ്രതിരോധ യാത്രയ്ക്ക് ഇന്ന് തലസ്ഥാനത്ത് സമാപനം, യെച്ചൂരിയെത്തും

തിരുവനന്തപുരം ( Ashtamudy Live News ) : സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥ ഇന്ന് സമാപിക്കും. വൈകീട്ട് തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനത്തെ സമാപന സമ്മേളനം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. കേന്ദ്രസർക്കാരിനെതിരെയുള്ള പ്രതിഷേധം കൃത്യമായി രേഖപ്പെടുത്തിയാണ് യാത്ര കടന്നുപോയത്.

കേന്ദ്രസര്‍ക്കാരിനെതിരെ രാഷ്ട്രീയ പ്രചാരണം, ഒപ്പം പാര്‍ട്ടിയേയും സര്‍ക്കാരിനേയും ബാധിച്ച വിവാദങ്ങളിൽ രാഷ്ട്രീയ വിശദീകരണമായിരുന്നു യാത്ര. ഇടതുമുന്നണി കൺവീനര്‍ ഇപി ജയരാജന്റെ അസാന്നിധ്യം വിവാദമായി. പാര്‍ട്ടിക്കകത്ത് ഉയര്‍ന്ന വിവാദങ്ങളിൽ അസംതൃപ്തി മുഴുവൻ പ്രകടമാക്കി ഇപി ജാഥയിലണി ചേര്‍ന്നത് പകുതി കേരളം പിന്നിട്ട ശേഷമായിരുന്നു.

0 Comments

Headline