banner

കുളിമുറി ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി

തിരുവനന്തപുരം : ബാത്ത് റൂം ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ആൾ നാട്ടുകാരുടെ പിടിയിൽ. വീട്ടുമതിൽ ചാടിക്കടന്നെത്തി ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ പ്രദേശവാസികൾ പിടികൂടുകയായിരുന്നു. 

തിരുവനന്തപുരം നഗര പരിധിയലെ ശാസ്തമംഗലം ശ്രീരംഗം ലെയ്‌നിലെ വീട്ടിലെത്തി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മേഴ്‌സിൻ ജോസാണ് പിടിയിലായത്.

വീടിനുള്ളിൽ ചാടിക്കടന്ന് ശുചിമുറിയുടെ എയർഹോളിലൂടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഇയാൾ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ ഇയാൾ കടന്നു കളയാൻ ശ്രമിച്ചു. 

ഓടി രക്ഷപെടാൻ ശ്രമിച്ച മേഴ്‌സിനെ പ്രദേശവാസികൾ പിന്തുടർന്ന് പിടികൂടി. തുടർന്ന് നാട്ടുകാർ തന്നെ ഇയാളെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

إرسال تعليق

0 تعليقات