കൊച്ചി : മകൻ വീട്ടിൽ വീട്ടിൽ കഞ്ചാവും ലഹരി മരുന്നും സൂക്ഷിച്ച സംഭവത്തിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. എളങ്കുന്നപ്പുഴ സ്വദേശിനി ഖലീലയാണ് അറസ്റ്റിലായത്.
എക്സൈസ് സംഘം നടത്തിയ പരിശാധനയിലാണ് ഖലീലയുടെ വീട്ടിൽ നിന്നും കഞ്ചാവും ലഹരി മരുന്നും പോലീസ് പിടിച്ചെടുത്തത്.
ഖലീലയുടെ മകൻ രാഹുൽ വീട്ടിൽ കഞ്ചാവും ലഹരിമരുന്നു സൂക്ഷിച്ചിരുന്നു.
ഖലീലയാണ് ഇതിന് ഒത്താശ ചെയ്തുകൊടുത്തത്. കേസിലെ ഒന്നാം പ്രതി രാഹുലും രണ്ടാം പ്രതി ഖലീലയുമാണെന്ന് പോലീസ് പറഞ്ഞു.
ലഹരി മരുന്ന് വീട്ടിൽ സൂക്ഷിക്കാൻ ഒത്താശ ചെയ്തതിനാണ് ഖലീലയെ പോലീസ് അറസ്റ്റ് ചെയ്തത്.
എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഖലീലയുടെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു.
പരിശോധനയിൽ 70 മില്ലി ഗ്രാം എംഡിഎംഎ യും അഞ്ച് ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. അതേസമയം ഖലീലയുടെ മകൻ രാഹുൽ ഒളിവിലാണ്.
0 Comments