banner

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും

അദാനി ഗ്രൂപ്പിന്റെ ഓഹരികളെ വന്‍ തകര്‍ച്ചയിലേക്ക് നയിച്ച ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും.

ഹിന്‍ഡന്‍ബ‌ര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ അദാനി ഗ്രൂപ്പിന്റെ ഓഹരി തകര്‍ച്ച അന്വേഷിക്കാനും, നിക്ഷേപ മേഖലയിലെ നിയന്ത്രണച്ചട്ടങ്ങള്‍ ശക്തമാക്കാന്‍ പരിഹാര നിര്‍ദേശങ്ങള്‍ തയാറാക്കാനുമുളള വിദഗ്ദ്ധ സമിതിയെയും സുപ്രീംകോടതി ഇന്ന് പ്രഖ്യാപിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് ഉത്തരവ് പുറപ്പെടുവിക്കുക.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകരായ എം എല്‍ ശര്‍മ, വിശാല്‍ തിവാരി, കോണ്‍ഗ്രസ് നേതാവ് ജയ താക്കൂര്‍, മുകേഷ് കുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. ഫെബ്രുവരി 17 ഹര്‍ജികളില്‍ വാദം പുര്‍ത്തിയാക്കിയിരുന്നു. ഹര്‍ജികളിലുള്ള ഉത്തരവിറക്കാനായി ഫെബ്രുവരി 20ന് കോടതി മാറ്റിവെച്ചിരുന്നു. സമിതിക്ക് നേതൃത്വം നല്‍കുന്ന വിരമിച്ച സുപ്രീം കോടതി ജഡ്ജിയെയും മറ്റു അംഗങ്ങളെയും കോടതി പ്രഖ്യാപിക്കും.

Post a Comment

0 Comments