banner

കൊല്ലത്ത് ക്ഷേത്രം കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു

കൊല്ലം : കണ്ണനല്ലൂരിൽ ക്ഷേത്രം കുത്തിതുറന്ന് മോഷണം. രണ്ട് പവൻ സ്വർണവും പണവുമാണ് മോഷണം പോയത്. പുലിയില ഭഗവാൻ മുക്ക് തെക്കേടത്ത് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയിലായിരുന്നു മോഷണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ശ്രീകോവിലിന്റെ കതക് കുത്തിതുറന്ന് അകത്ത് കയറിയ കള്ളൻ വിഗ്രഹത്തിൽ ചാർത്തിയ സ്വർണ മാലയും സ്വ‍ർണ പൊട്ടുമടക്കം രണ്ടുപവൻ സ്വ‍ർണം മോഷ്ടിച്ചു. കൂടാതെ ക്ഷേത്ര ഓഫീസിന്റെ കതക് കുത്തിതുറന്ന് പണവും കവ‍ർന്നു. രണ്ട് വ‍ർഷം മുമ്പ് ഇതേ അമ്പലപ്പറമ്പിൽ നിന്നും ചന്ദനമരം മുറിച്ച് കടത്തുകയും ഒരു വർഷം മുമ്പ് ക്ഷേത്ര ഓഫീസിൽ നിന്ന് 10,000 രൂപ നഷ്ടപ്പെടുകയും ചെയ്തിരുന്നു, മേശ കുത്തി തുറന്നാണ് മോഷണം നടന്നത്. എന്നാൽ രണ്ട് കേസിലേയും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.

Post a Comment

0 Comments