Latest Posts

ബാഡ്മിന്റൺ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ബാഡ്മിന്റൺ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഹൈദരാബാദിലെ ലാലാപേട്ടിലെ ഒരു സ്റ്റേഡിയത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. ശ്യാം യാദവ് എന്നയാളാണ് മരിച്ചത്. 38 വയസ്സാണ് പ്രായം.

ലാലാപേട്ടിലെ പ്രൊഫ. ജയശങ്കർ ഇൻഡോർ സ്റ്റേഡിയത്തിൽ രാത്രി 7.30 ഓടെയാണ് സംഭവം. ഓഫീസിൽ നിന്ന് മടങ്ങിയെത്തിയ ശ്യാം പതിവായി ബാഡ്മിന്റൺ കളിച്ചിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. ഇന്നലെയും പതിവുപോലെ സ്‌റ്റേഡിയത്തിലേക്ക് പോയി. ബാഡ്മിന്റൺ കളിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീണു.ഇയാളെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

0 Comments

Headline