banner

യുവതിയാണെന്ന് പറഞ്ഞ് ചാറ്റ് ചെയ്ത യുവാവ് പിടിയിൽ; അറസ്റ്റ് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ!

കോഴിക്കോട് : സ്ത്രീ എന്ന വ്യാജേന മൊബൈലിൽ ചാറ്റ് ചെയ്ത ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഒളവിലം പള്ളികുനി സ്വദേശി പിടിയിൽ. 

വരയാലിൽ വി.പി ജംഷീദിനെയാണ് ചോമ്പാല പോലീസ് അറസ്റ്റു ചെയ്തത്.
 സ്ത്രീ എന്ന വ്യാജേന മൊബൈലിൽ ചാറ്റ് ചെയ്ത ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഒളവിലം പള്ളികുനി സ്വദേശി പിടിയിൽ. 

വരയാലിൽ വി.പി ജംഷീദിനെയാണ് ചോമ്പാല പോലീസ് അറസ്റ്റു ചെയ്തത്.
തില്ലങ്കേരി സ്വദേശിയായ യുവാവുമായി മൊബെെലിൽ സ്ത്രീയെന്ന വ്യാജേന ജംഷീദ് ചാറ്റ് ചെയ്യുകയായിരുന്നു. 

വിശ്വാസ്വത ഉറപ്പാക്കിയ ശേഷമാണ് തട്ടിപ്പ് നടത്തിയത്. ഭർത്താവെന്ന വ്യാജേന ജംഷീദ് ഇടപെടുകയും തന്റെ ഭാര്യയുമായി നിരന്തരം ചാറ്റ് ചെയ്തെന്ന് പറഞ്ഞ് തില്ലങ്കേരി സ്വദേശി ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. 

തുടർന്ന് മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്തിൽ വിളിച്ചുവരുത്തി ഒഴിഞ്ഞ സ്ഥലത്ത് നിന്ന് 61,000 രൂപയും മൊബൈൽ ഫോണും തട്ടിയെട്ടു. ഇതിന് പിന്നാലെ യുവാവ് ചോമ്പാല സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

യുവാവുമായി സ്ത്രീ ശബ്ദത്തിൽ ചാറ്റ് ചെയ്തതും ജംഷീ​ദായിരുന്നു. മാർച്ച് 26-നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇത്തരത്തിൽ ജംഷീദ് മാറ്റാരെയെങ്കിലും പറ്റിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വടകര മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments