banner

കേന്ദ്ര സർക്കാരിന് ഇതൊരു തമാശയായിരിക്കാം; കേരളത്തിൽ ചിലർ ഇതൊന്നും അറിഞ്ഞമട്ടില്ല; പാചകവാതക വിലവർദ്ധനവിൽ മന്ത്രി മുഹമ്മദ് റിയാസ്

രാജ്യത്ത് കേന്ദ്രസർക്കാർ കൊണ്ടുവന്ന പാചക വാതക വിലയിലുണ്ടായ വർധനവിനെതിരെ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. പാചകവാതക സബ്‌സിഡി ആളുകളറിയാതെ നിറുത്തലാക്കിയ കേന്ദ്രസർക്കാരിന് ഇതൊക്കെ ഒരു തമാശയായിരിക്കാം. അപ്പോഴും കേരളത്തിൽ ചിലർ ഇതൊന്നും അറിഞ്ഞമട്ടില്ല എന്ന് മന്ത്രി തന്റെ ഫേസ്ബുക്കിൽ എഴുതി.

വടക്കോട്ട് വല്ലപ്പോഴുമൊക്കെ നോക്കുന്നത് നല്ലതാണ്. ജനജീവിതം ബുദ്ധിമുട്ടിലാക്കിക്കുന്ന വടക്കൻ കാറ്റിനെപ്പറ്റി അറിയാൻ “അവർക്ക്” താൽപര്യമേയില്ല. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾ മറച്ചുവെക്കാൻ കേരള സർക്കാരിനെതിരെ ചാവേർ സമരം നടത്തുന്ന “അവർ” ആരെന്ന് പറയേണ്ടതില്ലല്ലോയെന്നും മന്ത്രി പറയുന്നു.

മന്ത്രി മുഹമ്മദ് റിയാസിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

”വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പു കഴിഞ്ഞ ഉടൻതന്നെ പാചകവാതകത്തിന്റെ വില കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചിരിക്കുകയാണ്. ഗാർഹിക സിലിണ്ടറിന് ഒറ്റയടിക്ക് അഞ്ചു ശതമാനത്തിലേറെയും വാണിജ്യ സിലിണ്ടറിന് ഇരുപത് ശതമാനത്തോളവുമാണ് ഇത്തവണ വർധിപ്പിച്ചിരിക്കുന്നത്. പാചകവാതകത്തിന്റെ സബ്‌സിഡി ആളുകളറിയാതെ നിറുത്തലാക്കിയ കേന്ദ്രസർക്കാരിന് ഇതൊക്കെ ഒരു തമാശയായിരിക്കാം. അപ്പോഴും കേരളത്തിൽ ചിലർ ഇതൊന്നും അറിഞ്ഞമട്ടില്ല.

വടക്കോട്ട് വല്ലപ്പോഴുമൊക്കെ നോക്കുന്നത് നല്ലതാണ്. ജനജീവിതം ബുദ്ധിമുട്ടിലാക്കിക്കുന്ന വടക്കൻ കാറ്റിനെപ്പറ്റി അറിയാൻ “അവർക്ക്” താൽപര്യമേയില്ല. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾ മറച്ചുവെക്കാൻ കേരള സർക്കാരിനെതിരെ ചാവേർ സമരം നടത്തുന്ന “അവർ” ആരെന്ന് പറയേണ്ടതില്ലല്ലോ..”

Post a Comment

0 Comments