banner

സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ച് കുടുംബം തകർക്കുമെന്ന് ഭീഷണി; വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ആലപ്പുഴ : സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 

തൃക്കുന്നപ്പുഴ സ്വദേശി അജ്മൽ (29) ആണ് അറസ്റ്റിലായത്. 

പുന്നപ്ര സ്വദേശിയായ വീട്ടമ്മയുമായി അജ്മൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു.

വീട്ടമ്മ ശാരീരിക ബന്ധത്തിന് സമ്മതിക്കാതെ വന്നതോടെ തന്റെ കൈയിൽ സ്വകാര്യ ചിത്രങ്ങളുണ്ടെന്നും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കുടുംബം തകർക്കുമെന്നും അജ്മൽ ഭീഷണിപ്പെടുത്തുകയായിരുന്നു. 

തുടർന്ന് കാർത്തികപള്ളിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടുപോയി വീട്ടമ്മയെ ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
യുവതിയുടെ പരാതിയിൽ കേസെടുത്ത കായംകുളം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. 

കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.

إرسال تعليق

0 تعليقات