banner

ഉത്രാളിക്കാവ് പൂരം ഫോണിൽ പകർത്തുന്നതിനിടയിൽ ട്രെയിനിൽ നിന്ന് വീണ് മൂന്ന് പേർക്ക് പരിക്ക്

തൃശൂർ : ഉത്രാളിക്കാവ് പൂരം ഫോണിൽ പകർത്തുന്നതിനിടയിൽ ട്രെയിനിൽ നിന്ന് വീണ് മൂന്ന് പേർക്ക് പരുക്കേറ്റു. ഹരിപ്പാട് സ്വദേശി ഷാജഹാൻ, തൃക്കണാപുരം സ്വദേശി ഫായിസ്, സിവിൽ പോലീസ് ഓഫീസർ അരുൺ എന്നിവർക്കാണ് പരിക്കേറ്റത്. 

ഷാജഹാനും ഫായിസും ട്രയിനിൽ നിന്നും വീഴുകയായിരുന്നു. മറ്റൊരു യാത്രികൻ സിവിൽ പോലീസ് ഓഫീസറായ അരുണിന്റെ ദേഹത്തേക്കായിരുന്നു വീണത്. അതുമൂലമാണ് അദ്ദേഹത്തിന് പരിക്ക് പറ്റിയത് .

ഉത്രാളിക്കാവ് പൂരം പ്രമാണിച്ച് ട്രയിനുകൾ വേഗത കുറച്ചാണ് പോയിരുന്നത്. പൂരത്തിന്റെ ചിത്രങ്ങൾ പകർത്താൻ നിരവധി യാത്രക്കാരാണ് വാതിലിൽ തിക്കിത്തിരക്കി നിൽക്കുന്നുണ്ടായിരുന്നത്

Post a Comment

0 Comments