banner

ഉത്സവത്തിനിടെ വാക്കു തര്‍ക്കം: മൂന്നുപേര്‍ക്ക് കുത്തേറ്റു, പൊലീസ് കേസെടുത്തു

പത്തനംതിട്ട : ഉത്സവത്തിനിടെയുണ്ടായ വാക്കു തര്‍ക്കത്തില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു. തിരുവല്ല ഓതറ പുതുക്കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ സംഭവം. 

ചെങ്ങന്നൂര്‍ വാഴാര്‍മംഗലം സ്വദേശികളായ കാര്‍ത്തികേയന്‍, പവിന്‍, എസ് സഞ്ജു എന്നിവര്‍ക്കാണ് കുത്തേറ്റത്. പുതുക്കുളങ്ങര ക്ഷേത്രത്തില്‍ പടയണി ഉത്സവത്തിനിടെയായിരുന്നു സംഭവം.

ബുധനാഴ്ച രാത്രി പത്തരയോടെയാണ് മൂവര്‍ക്കും കുത്തേറ്റത്. മണല്‍ കടത്തുകാര്‍ തമ്മിലുളള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. കാര്‍ത്തികേയന്റെ പുറത്തും മറ്റ് രണ്ട് പേര്‍ക്ക് വയറ്റിലുമാണ് കുത്തേറ്റത്.

മൂന്ന് പേരെയും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments