banner

ഇടുക്കിയിൽ വിനോദയാത്രയ്‌ക്കെത്തിയ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു

ഇടുക്കി : വിനോദയാത്രയ്‌ക്കെത്തിയ മൂന്ന് വിദ്യാർത്ഥികൾ മാങ്കുളം വലിയപാറക്കുട്ടിയിൽ മുങ്ങി മരിച്ചു. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൻ സ്‌കൂൾ വിദ്യാർത്ഥികളാണ് മുങ്ങി മരിച്ചത്. 

വ്യാഴാഴ്ച ഉച്ചയോടെ മാങ്കുളത്ത് എത്തിയ വിദ്യാർത്ഥികളിൽ അഞ്ച് വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്. 

രണ്ട് പേരെ നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനത്തിൽ രക്ഷപെടുത്തി.

മുപ്പത് വിദ്യാർത്ഥികളുടെ സംഘമാണ് വിനോദയാത്രയ്ക്കായി മാങ്കുളത്ത് എത്തിയത്. അങ്കമാലി സ്വദേശികളായ റിച്ചാർഡ്,അർജുൻ,ജോയൽ എന്നീ വിദ്യാർത്ഥിൾക്കാണ് അപകടത്തിൽ ജീവൻ നഷ്ടപെട്ടത്. മൂന്ന് പേരുടെയും മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

0 Comments